Please select from the following:
സൈക്യാട്രി ബിരുദാനന്തര വിദ്യാർത്ഥികളുടെ പരീക്ഷാ തയ്യാറെടുപ്പിനും ക്ലിനിക്കൽ പ്രാവീണ്യ വികസനത്തിനുമായി സംഘടിപ്പിച്ച കോൺഫറൻസ്ന്റെ ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ നിർവഹിച്ചു അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമേൽ സി. എം. ഐ, വൈസ് പ്രിൻസിപ്പൽ ഡോ. ദീപ്തി രാമകൃഷ്ണൻ, കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. വർഗീസ് പി പുന്നൂസ്, ജൂബിലി മെഡിക്കൽ കോളേജിലെ ഡോ. നീതി വത്സൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. അരുൺ വി നായർ, തൃശ്ശൂർ മെന്റൽ ഹെൽത്ത് സെന്ററിലെ ഡോ. സുബ്രഹ്മണ്യൻ എസ് വി, കോഴിക്കോട് കെ. എം. സി. ടിയിലെ ഡോ. രാജ് മോഹൻ വി, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. വിധു കുമാർ കെ , എറണാകുളം മെഡിക്കൽ കോളേജിലെ ഡോ. ജ്യോതി കെ എസ്, അമലയിലെ ന്യൂറോളജിസ്റ്റുമാരായ ഡോ. മേരി ആൻ പൂവത്തിങ്കൽ, ഡോ. ശ്രീനാഥ് രാജീവൻ, സൈക്യാട്രി വിഭാഗം മേധാവി ഡോ. ഷൈനി ജോൺ, അമലയിലെ സൈക്യാട്രിസ്റ്റ് ഡോ.പ്രീതി മേനോൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. വിനീത് ചന്ദ്രൻ, അന്തിമ വർഷ സൈക്യാട്രി ബിരുദാനന്തര വിദ്യാർത്ഥികളായ ഡോ. അനുപമ,ഡോ. ആരിഫ, മുതലായവർ പങ്കെടുത്തു. കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി ഏകദേശം 120 വിദ്യാർത്ഥികൾ പങ്കെടുത്തു.