Please select from the following:
അമല മെഡിക്കൽ കോളേജ് ശിശുരോഗ,സ്ത്രീരോഗ, നിയോനെറ്റോളജി വിഭാഗങ്ങൾ സംയുക്തമായി ലോകമുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ശിശുരോഗവിഭാഗം മേധാവി ഡോ. കല്യാണി പിള്ള നിർവഹിച്ചു. ഗൈനക്കോളജി പ്രൊഫസർ ഡോ. പി. എസ്. രമണി, നിയോനെറ്റോളജിസ്റ്റ്മാരായ ഡോ. രോഹിത്, ഡോ. രേഷ്മ, പീഡിയാട്രീഷൻ ഡോ. ദേവിക എന്നിവർ പ്രസംഗിച്ചു. വാരാചരണത്തിന്റെ ഭാഗമായി ലോഗോ, ക്വിസ്സ്, റീൽസ് മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകും.