അമലയിൽ നേഴ്‌സസ് ദേശീയ സമ്മേളനം

  • February 09, 2026

അമലയിൽ നേഴ്‌സസ് ദേശീയ സമ്മേളനം

അമല മെഡിക്കൽ കോളേജ് നേഴ്സസ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ നേഴ്സസ് മീറ്റ് സേഫ് കോണ്‍" ഫ്രം എറേർസ് ടു സേഫ്റ്റി"യുടെ ഉദ്ഘാടനം കേരള ഗവൺമെൻറ് മുൻ സെക്രട്ടറി ലിഡ ജേക്കബ്ബ് ഐ.എ. എസ് നിർവഹിച്ചു. ആരോഗ്യ സർവകലാശാല നേഴ്സിങ് ഫാക്കൽട്ടി ഡീൻ.പ്രോഫ.ഡോ. രാജി രഘുനാഥ്,അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ, ജോയിൻറ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ,പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്,മെഡിക്കൽ സൂപ്രണ്ട് ഡോ.രാജേഷ്  ആന്റോ,ചീഫ് നഴ്സിംഗ് ഓഫീസർ സിസ്റ്റർ ലിഖിത, നേഴ്സിങ്   സൂപ്രണ്ട് ലക്ഷ്മി എം എന്നിവർ പങ്കെടുത്തു. കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ആസ്പത്രികളിൽ നിന്ന് 250 ഓളം നേഴ്സുമാർ പങ്കെടുത്തു.