അമലയിൽ ആധുനിക സ്കിൽ ലാബ് തുറന്നു

  • November 16, 2025

അമലയിൽ ആധുനിക സ്കിൽ ലാബ് തുറന്നു

മെഡിക്കൽ വിദ്യാർഥികളുടെ പഠനാർത്ഥം അമല മെഡിക്കൽ കോളേജിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിച്ച ഫാ. ജോർജ് പയസ് സെൻട്രൽ സ്കിൽ ലാബിന്റെ ഉദ്ഘാടനം കല്യാൺ ജ്വല്ലേഴ്സ് എം. ഡി. ടി. എസ്.കല്യാണരാമൻ, മണപ്പുറം ഫൈനാൻസ് എം. ഡി. വി. പി. നന്ദകുമാർ, ഇസാഫ് ബാങ്ക് ചെയർമാൻ പോൾ തോമസ്, റബ്ബർ ബോർഡ് മുൻ ചെയർമാൻ പി. സി. സിറിയക്  ഐ. എ.എസ്, എന്നിവർ ചേർന്ന് നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യൽ ഫാ. ഡോ. ജോസ് നന്തിക്കര സി. എം. ഐ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ, ഔഷധി ചെയർമാൻ ഡോ. ടി. കെ ഹൃദിക്, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് എന്നിവർ പങ്കെടുത്തു.